കോട്ടയം: പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ സാഹിത്യപുരസ്കാരം സന്തോഷ് ജെ.കെ. വിയുടെ ജീവിതം പിന്നോട്ടു നടക്കുമ്പോള്‍ എന്ന പുസ്കത്തിന്.
കവിയും ഗാനരചയിതാവുമായ എം.ഡി. രാജേന്ദ്രന്, സാഹിത്യകാരന്മാരായ ജോര്‍ജ് ജോസഫ്.കെ, ഏബ്രഹാം മാത്യു എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുസ്തകത്തെ തെരഞ്ഞെടുത്തത്.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.രണ്ടുവര്‍ഷത്തിലൊരിക്കലാണ് പുരസ്കാരം നല്‍കുന്നത്.